‘താരമല്ല രോഗിയാണ്, പിടിവാശി കാണിക്കരുത്’; കൊവിഡ് സ്ഥിരീകരിച്ച കനിക കപൂറിനെതിരേ ആശുപത്രി അധികൃതർ

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരേ ആശുപത്രിയധികൃതർ. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്നും താരജാട ഒഴിവാക്കണമെന്നുമാണ് ഗായിക ചികിത്സയിൽ കഴിയുന്ന ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സയൻസ് അധികൃതർ പറയുന്നത്.

‘കനിക ഞങ്ങളോട് ഒരു രോഗിയെന്ന പോലെ സഹകരിക്കണം, പിടിവാശികൾ ഉപേക്ഷിക്കണം. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഞങ്ങൾ അവർക്ക് നൽകുന്നത്. ആശുപത്രിയുടെ അടുക്കളയിൽ നിന്നുള്ള ഭക്ഷണം, ടോയ്ലെറ്റോട് കൂടി ഐസോലേറ്റഡ് എസി റൂം, കിടക്ക, ടെലിവിഷൻ എന്നിവയെല്ലാം അവർക്കായി സജ്ജമാക്കിയിട്ടുണ്ട്. കനിക തീർച്ചയായും ഞങ്ങളോട് പരമാവധി സഹകരിച്ചേ മതിയാകൂ. അങ്ങേയറ്റത്തെ പരിചരണം ഞങ്ങൾ അവർക്ക് നൽകുമ്പോൾ, അവരൊരു രോഗിയാണെന്ന ബോധ്യത്തിലാണ് ഇവിടെ കഴിയേണ്ടത്, അല്ലാതെ താരമായിട്ടല്ല; ആശുപത്രി ഡയറക്ടർ ഡോ. ആർകെ ധിമൻ മാധ്യമങ്ങളോട് പറഞ്ഞു.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗ വിവരം മറച്ചുവച്ച് പൊതുസ്ഥലങ്ങളിൽ പോവുകയും രോഗം പടരാൻ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്. ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ കനിക വിമാനത്താവളത്തിലെ പരിശോധനകളിൽ നിന്നും ഒഴിഞ്ഞുമാറുകയും ആവശ്യമായ ആരോഗ്യപരിശോധനകൾക്കും വിധേയയാകാതെയാണ് പാർട്ടികളിലും മറ്റും പങ്കെടുത്തത്. പിന്നീട് നടത്തിയ ടെസ്റ്റുകളിലാണ് കനികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കനിക പങ്കെടുത്ത പാർട്ടിയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ അടക്കം പങ്കെടുത്തിരുന്നു. ബിജെപി എംപി ദുഷ്യന്ത് സിംഗ്, അദ്ദേഹത്തിന്റെ അമ്മയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് അടക്കമുള്ളവർ ഇപ്പോൾ സെൽഫ് കോറന്റൈനിൽ ആണ്.

എന്നാൽ, താൻ ഒരു ജാഗ്രത നിർദേശവും അവഗണിച്ചില്ലെന്നും വിമാനത്താവളത്തിലെ സ്‌ക്രീനിംഗിന് വിധേയയായിട്ടുണ്ടെന്നുമാണ് കനിക പറയുന്നത്. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുപോലും ആരോഗ്യവകുപ്പ് അധികൃതരാണ് തന്റെ കാര്യത്തിൽ അലംഭാവം കാണിച്ചതെന്നാണ് താരച്ചിന്റെ ആരോപണം.

Story highlight: Covid confirms, singer Kanika Kapoor , hospitalised

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top