ഡിബാലയ്ക്കും മാൾഡീനിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

യുവന്റസ് താരം പൗലോ ഡിബാലയ്ക്കും മുൻ ഇറ്റാലിയൻ ഫുട്ബോൾ നായകൻ പൗലോ മാൾഡീനിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം വരെ തനിക്ക് കൊവിഡ് ബാധയില്ലെന്നാവർത്തിച്ചിരുന്ന ഡിബാല ഇന്നലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. തനിക്കും തന്റെ പങ്കാളിയായ ഒറിയാനയ്ക്കും പരിശോധനയിൽ കൊവിഡ് 19 ഉണ്ടെന്ന് കണ്ടെത്തിയതായി ഡിബാല അറിയിച്ചു.

എന്നാൽ, തങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും ഭയക്കേണ്ടതില്ലാ എന്നും ഡിബാല പറഞ്ഞു. യുവന്റസിൽ ഇത് മൂന്നാമത്തെ കളിക്കാരനാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. ഡാനിയൽ റുഗാനി, ഫ്രഞ്ച് താരം മറ്റിയൂഡി എന്നിവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇറ്റാലിയൻ ഇതിഹാസ താരവും എസി മിലാൻ ടെക്ക്‌നിക്കൽ ഡയറക്ടറുമായ പൗലോ മാൾഡീനിക്കും മകൻ ഡാനിയലിനും കൊവിഡ് സ്ഥിരീകരിച്ച വിവരം മിലാൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഐസൊലേഷനിലായിരുന്നു ഇരുവരും. ചൈനീസ് ഫുട്ബോൾ താരം വു ലെയിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സ്‌പെയിനിൽ നിന്നാണ് താരത്തിന് രോഗബാധയുണ്ടായത്.

ഇറ്റലിയിൽ കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ മൂന്ന് വരെ എല്ലാ കായിക മത്സരങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

Story highlight: covid 19 confirmed to Dybala and Maldini

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top