കമിതാക്കൾ പാറക്കെട്ടിൽ വീണ് മരിച്ചു; മൃതദേഹങ്ങൾ ഷാൾ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിൽ

തൊടുപുഴയിലെ പാറക്കെട്ടിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ചെപ്പുകുളം ഇരുകല്ലിൻമുടി മലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയാണ് മരണമെന്നാണ് വിവരം. തട്ടക്കുഴ കൂറുമുള്ളാനിയിൽ അരവിന്ദ് കെ ജിനു (18), മുളപ്പുറം കൂറുമാനയിൽ മെറിൻ രാജു (18) എന്നിവരാണ് ജീവനൊടുക്കിയത്. ഷാൾ ഉപയോഗിച്ച് മൃതദേഹങ്ങൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. അരവിന്ദ് തൊടുപുഴയിൽ ഹോട്ടൽ മാനേജ്‌മെന്റിന് പഠിക്കുകയായിരുന്നു. മെറിൻ ആന്ധ്രാപ്രദേശിൽ നേഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലാണ് മൃതദേഹങ്ങൾ. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം ഇരുവരുടെയും ബന്ധുക്കൾക്ക് മൃതദേഹങ്ങൾ വിട്ടുകൊടുക്കും.
ഒരാഴ്ച മുൻപാണ് മെറിൻ വീട്ടിലെത്തിയത്. മെറിനെ ബുധനാഴ്ച മുതൽ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നു. വീട്ടുകാർ കരിമണ്ണൂർ പൊലീസിൽ പരാതി കൊടുത്തിരുന്നു. മൊബൈലിന്റെ ടവർ ലൊക്കേഷൻ വെള്ളിയാമറ്റത്താണെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് നാട്ടുകാർ അരവിന്ദിന്റെ ബൈക്ക് ഇരുകല്ലിൻമുടി മലയുടെ അടുത്ത് കണ്ടെത്തിയത്. തുടർന്ന് അരവിന്ദിന്റെയും മെറിന്റെയും മൃതശരീരങ്ങളും കണ്ടെത്തി. 250 അടി താഴ്ചയിലായിരുന്നു മൃതദേഹങ്ങൾ. ശനിയാഴ്ച പുലർച്ചെയാണ് മരണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് വളരെ ദുഷ്‌കരമായാണ് മൃതശരീരങ്ങൾ പുറത്തെടുത്തത്. തട്ടക്കുഴ ഗവൺമെന്റ് വിഎച്ച്എസ്എസി പ്ലസ്ടു സഹപാഠികളായിരുന്നു ഇരുവരും.
story highlights: suicide in thodupuzha, 18 year old lovers suicided
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here