അന്തർസംസ്ഥാന ബസ് സർവീസുകൾ മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ തീരുമാനം

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അന്തർസംസ്ഥാന ബസ് സർവീസുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ തീരുമാനം. കേന്ദ്ര സർക്കാരാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.

ഗുഡ്‌സ് ട്രെയിനുകൾ ഒഴികെയുള്ള എല്ലാ ട്രെയിൻ സർവീസുകളും ഈ മാസം 31 വരെ നിർത്തിവച്ചുകൊണ്ട് റെയിൽവേ ജോയിന്റ് ഡയറക്ടർ ഉത്തരവ് ഇറക്കിയതിനു പിന്നെലായണ് ബസ് സർവീസുകളും നിർത്താൻ തീരുമാനമായത്. ന്യൂഡൽഹിയിൽ ഇന്നു ചേർന്ന ഉന്നത തലയോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

കൊവിഡ് 19 വ്യാപിച്ചിരിക്കുന്ന രാജ്യത്തെ 75 ജില്ലകളിൽ അത്യാവശ്യങ്ങൾക്ക് മാത്രമേ പൊതുഗതാഗത സർവീസുകൾ നടത്താവൂ എന്നും നിർദേശമുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാരുകളെ കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുണ്ട്.

എക്‌സ്പ്രസ്, മെയിൽ വിഭാഗങ്ങളിൽ വരുന്ന ദീർഘദൂര ട്രെയിനുകളും ഇന്റർസിറ്റി ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും മാർച്ച് 31 വരെ ഓടില്ല.

അതേസമയം, ഗുഡ്‌സ് ട്രെയിനുകൾ സർവീസ് നടത്തും. കൊവിഡ് 19 തടയുന്ന നടപടികളുടെ ഭാഗമായാണ് ട്രെയിൻ സർവീസ് നിർത്തിവയ്ക്കുന്നതെന്നു റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ എ പി സിംഗ് പുറത്തിറിക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഞായർ രാവിലെ നാലു മണി വരെ യാത്ര തുടങ്ങിയ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ അനുമതിയുണ്ട്.

Story highlight: suspend interstate buses, till 31st March

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top