കൊവിഡ് 19;എല്ലാ പാസഞ്ചർ ട്രെയിനുകളും ഈ മാസം 31 വരെ റദ്ദാക്കി

കൊവിഡ് 19 വ്യാപകമാകുന്നതിനെ തുടർന്ന് രാജ്യത്തെ എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും ഈ മാസം 31 വരെ റദ്ദാക്കി.

മുൻപ് മാർച്ച് 25 മുതൽ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 31 വരെ യാത്രാ തീവണ്ടികളുടെ സർവീസ് റദ്ദാക്കിയത്.

എക്സ്പ്രസ്, മെയിൽ വിഭാഗങ്ങളിൽ വരുന്ന ദീർഘദൂര ട്രെയിനുകളും ഇന്റർസിറ്റി ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും മാർച്ച് 31 വരെ ഓടില്ല. അതേസമയം, ചരക്ക് തീവണ്ടികൾ സർവീസ് നടത്തും.

കൊവിഡ് 19 തടയുന്ന നടപടികളുടെ ഭാഗമായാണ് ട്രെയിൻ സർവീസ് നിർത്തിവയ്ക്കുന്നതെന്നാണ് റെയിൽവേ ബോർഡ് ജോയിന്റ് ഡയറക്ടർ എപി സിംഗ് പുറത്തിറിക്കിയ ഉത്തരവിൽ പറയുന്നുണ്ട്. ഞായർ രാവിലെ നാലു മണി വരെ യാത്ര തുടങ്ങിയ ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്താൻ അനുമതിയുണ്ട്.

മെട്രോ ട്രെയിൻ സർവീസുകളുടെ കാര്യത്തിൽ തീരുമാനം വ്യക്തമായിട്ടില്ല. കൊൽക്കത്ത മെട്രോ, സബർബൻ ട്രെയിൻ സർവീസുകൾ നാളെ മുതൽ 31 വരെ നിർത്തിവയ്ക്കും.

എന്നാൽ, മുംബൈ മെട്രോ സബർബൻ ട്രെയിനുകളുടെ കാര്യം റെയിൽവേ ജോയിന്റ് ഡയറക്ടറുടെ ഉത്തരവിൽ പ്രത്യേകം എടുത്തു പറയുന്നില്ല.

Story highlight: 31st of this month, all passenger trains have been canceled

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top