കൊവിഡ് 19 പ്രതിരോധം; സുപ്രിംകോടതി നടപടികൾ ഇന്ന് മുതൽ വീഡിയോ കോൺഫറൻസിംഗ് മുഖേന

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സുപ്രിംകോടതി നടപടികൾ ഇന്ന് മുതൽ വീഡിയോ കോൺഫറൻസിംഗ് മുഖേനയായിരിക്കും. ഇന്നും ബുധനാഴ്ച്ചയും ഓരോ ബെഞ്ചുകൾ മാത്രമേ സിറ്റിംഗ് നടത്തുകയുള്ളു.

അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം. റജിസ്ട്രറിക്ക് ഈമാസം ഇരുപത്തിയെട്ട് വരെ അവധി നൽകി. ഷഹീൻ ബാഗിലെ ഗതാഗത തടസം അടക്കം ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ മാറ്റി.

അതേസമയം, രാജ്യത്തെ ജയിലുകളിൽ സ്വീകരിച്ച കൊവിഡ് 19 മുൻ കരുതൽ നടപടികൾ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കേരളം സ്വീകരിച്ച നടപടികളെ കഴിഞ്ഞ തവണ കോടതി പ്രകീർത്തിച്ചിരുന്നു.

Story highlight: Covid 19 defense, Supreme Court, proceedings via video conferencing todayനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More