Advertisement

ടോക്യോ ഒളിമ്പിക്സ് കമ്മിറ്റിക്കുമേൽ കടുത്ത സമ്മർദം; ഗെയിംസ് മാറ്റാനുള്ള സാധ്യതകൾ ജപ്പാൻ തേടുന്നതായി റിപ്പോർട്ട്

March 23, 2020
Google News 1 minute Read

ടോക്യോ ഒളിമ്പിക്സിന് നാലുമാസം മാത്രം ബാക്കിനിൽക്കെ ഗെയിംസ് മാറ്റിവയ്ക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്കുമേൽ കടുത്ത സമ്മർദം. അമേരിക്കൻ നീന്തൽ ഫെഡറേഷനു പിന്നാലെ അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡും ഒളിമ്പിക്സ് അടുത്തവർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഗെയിംസ് മാറ്റാനുള്ള സാധ്യതകൾ ജപ്പാൻ തേടുന്നതായാണ് റിപ്പോർട്ട്.

ജാപ്പനീസ് സംഘാടകസമിതി ഗെയിംസ് മാറ്റിയാലുള്ള സാഹചര്യം വിലയിരുത്താൻ തുടങ്ങി. എത്രകാലത്തേക്ക് ഒളിമ്പിക്‌സ് മാറ്റാം, സാമ്പത്തികബാധ്യത തുടങ്ങിയവയെല്ലാം സമിതി വിലയിരുത്തുന്നുണ്ട്. ഒഴിച്ചിട്ട സ്റ്റേഡിയമെന്ന സാധ്യതയും പരിശോധിക്കും. ഒളിമ്പിക്സ് പൂർണമായും ഉപേക്ഷിക്കില്ല. ഒന്നോ രണ്ടോ വർഷത്തേക്ക് മാറ്റാനുള്ള സാധ്യതയാണ് തേടുന്നത്. രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഈയാഴ്ച യോഗം വിളിക്കുമെന്ന് സൂചനയുണ്ട്.

Story highlight: Tokyo Olympics, 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here