കൊവിഡ് 19 : സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. മാര്‍ച്ച് 31 വരെയാണ് നിലവില്‍ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റു കടകള്‍ രാവിലെ 7 മണി മുതല്‍ 5 മണി വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഷോപ്പിംഗ് മാളുകളില്‍ പലചരക്ക് കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ. പെട്രോള്‍ പമ്പുകള്‍, എല്‍പിജി എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തും. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. ഹോം ഡെലിവറി അനുവദിക്കും. ആരാധനാലയങ്ങളിലെ എല്ലാ ചടങ്ങുകളും നിര്‍ത്തിവയ്ക്കും. റെസ്റ്റോറന്റുകള്‍ അനുവദിക്കില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
Story Highlights : covid 19, coronavirus, Lock down, Reduced the working hours of banks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here