Advertisement

ബിവറേജസ് തുറക്കും; മദ്യവിൽപ്പന നിരോധിച്ചാൽ സാമൂഹ്യ പ്രശ്‌നങ്ങളുണ്ടാകും : മുഖ്യമന്ത്രി

March 23, 2020
Google News 1 minute Read

കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലും ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നുപ്രവർത്തിക്കും. മദ്യവിൽപ്പന നിരോധിച്ചാൽ സാമൂഹ്യ പ്രശ്‌നങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു കാരണമാണ് ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നത്. അതേസമയം, ബാറുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മെഡിക്കൽ സ്റ്റോർ ഒഴികെ മറ്റു കടകൾ രാവിലെ 7 മണി മുതൽ 5 മണി വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളു. ഷോപ്പിംഗ് മാളുകളിൽ പലചരക്ക് കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കൂ. പെട്രോൾ പമ്പുകൾ, എൽപിജി എന്നിവ തുറന്ന് പ്രവർത്തിക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും
ഹോം ഡെലിവറി അനുവദിക്കും. ആരാധനാലയങ്ങളിലെ എല്ലാ ചടങ്ങുകളും നിർത്തിവയ്ക്കും. റെസ്റ്റോറന്റുകൾ അനുവദിക്കില്ല. സംസ്ഥാന അതിർത്തികൾ അടച്ചിടും. പൊതുഗതാഗതം ഉണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് മാത്രം 28 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ അനിയന്ത്രിതമായി പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആളുകൾ വലിയ രീതിയൽ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാൽ ശാരീരിക അകലം പാലിക്കുക പോലുള്ള നിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ഉണ്ടാകും.

Story Highlights- Coronavirus, Lock Down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here