ആധായനികുതി, ആധാർ-പാൻ ബന്ധിപ്പിക്കൽ തിയതി നീട്ടി

pan card wont be banned soon if not linked with aadhar

കൊറോണയെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആധായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതി കേന്ദ്ര സർക്കാർ നീട്ടി. ജൂൺ 30 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്.

ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ, ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതിയും ജൂൺ 30 ലേക്ക് നീട്ടി.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാനുള്ള തിയതിയും ജൂൺ 30 ലേക്ക് നീട്ടി. അഞ്ച് കോടിയിൽ കുറവ് ടേണോവർ ഉള്ള കമ്പനികൾ വൈകി ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്താൽ പിഴയുണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

Story Highlights- aadhar-pan, income tax

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top