Advertisement

രാജ്യത്ത് കൊവിഡ് ബാധിതരായ 519 പേർ

March 24, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 519 ആയി. ഡൽഹിയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണനിരക്ക് പതിനൊന്നായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയേഴായി ഉയർന്നു. അതേസമയം, രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണവും വർധിച്ചു.

മഹാരാഷ്ട്രയിൽ രോഗബാധിതനായ അറുപത്തിയഞ്ചുകാരൻ ഇന്ന് മരിച്ചു. ആറ് പുതിയ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം നൂറ്റിയേഴായി. പുതിയ രോഗികളിൽ അഞ്ച് പേർ മുംബൈയിൽ നിന്നുള്ളവരും ഒരാൾ അഹമദ് നഗറിൽ നിന്നുള്ളയാളുമാണ്. കർണാടകയിൽ രോഗബാധിതരുടെ എണ്ണം 41 ആയി. തമിഴ്‌നാട്ടിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. തെലങ്കാനയിൽ മൂന്ന് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 36 ആയി. ഗുജറാത്തിൽ രണ്ട് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 27,000 പേർ നിരീക്ഷണത്തിലാണ്.

Read Also: കൊവിഡ് 19: സംസ്ഥാനത്ത് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു

മണിപ്പൂരിൽ ഇരുപത്തിമൂന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ കേസാണിത്. ഡൽഹിയിൽ പോസിറ്റീവ് കേസുകൾ മുപ്പതായി. ഒരാൾ കൂടി മരിച്ചതോടെ മരണനിരക്ക് രണ്ടായി. അതേസമയം, ആശ്വാസവാർത്തകളും പുറത്തുവരുന്നുണ്ട്. മഹാരാഷ്ട്രയിൽ പന്ത്രണ്ട് പേർ സുഖം പ്രാപിച്ചു. ശ്രീനഗറിലെ ആദ്യ പോസിറ്റീവ് കേസ് രോഗിക്ക് അസുഖം ഭേദമായി. ഉത്തർപ്രദേശിലെ 37 പേരിൽ പതിനൊന്ന് പേർക്ക് രോഗം ഭേദമായി. ഇതിനിടെ ഐസിഎംആർ പരിശോധന ശൃംഖല വ്യാപിപ്പിച്ചു. 118 സർക്കാർ ലാബുകളെയും 22 സ്വകാര്യ ലാബ് ശൃംഖലകളെയും പരിശോധനയ്ക്കായി ചുമതലപ്പെടുത്തി.

 

coronavirus, 519 people affected with covid in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here