ലോക്ക് ഡൗൺ; കോട്ടയം ന​ഗരത്തിൽ വാഹന പരിശോധന കർശനമാക്കി

ലോക്ക് ഡൗണിൽ കോട്ടയം നഗരത്തിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തുടർന്നാൽ നാളെ മുതൽ നടപടി കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.

നാഗമ്പടത്തെ ബിവറേജസ് ഔട്ട്ലറ്റിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇരുന്നൂറിലധികം തൊഴിലാളികൾ ജോലിക്കെത്തിയ കോട്ടയം എംആർഎഫ് അടച്ചുപൂട്ടാൻ പൊലീസ് നിർദ്ദേശം നൽകി. അടിയന്തര ജോലികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top