കൊവിഡ് പരിശോധനയ്ക്ക് സഹകരിച്ചില്ല; നെടുമ്പാശേരി വിമാനത്താവളത്തിൽ 54 കാരൻ അറസ്റ്റിൽ

കൊവിഡ് 19 പരിശോധനയ്ക്ക് സഹകരിക്കാതിരുന്നയാൾ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ലാമി അറയ്ക്ക(54)ലാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അറസ്റ്റിലായത്.

ചെന്നൈയിൽ നിന്നാണ് ഇയാൾ എത്തിയത്. ആരോ​ഗ്യ വകുപ്പ് അധികൃതർ മാസ്ക് നൽകിയെങ്കിലും ഇയാൾ ധരിക്കാൻ കൂട്ടാക്കിയില്ല. മാസ്ക് വലിച്ചെറിഞ്ഞ് ഇയാൾ വിമാനത്താവളത്തിന് പുറക്കേയ്ക്ക് കടക്കാൻ ശ്രമിച്ചു. ആരോ​ഗ്യ വകുപ്പ് അധികൃതർ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് പൊലീസ് എത്തി ഇയാളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. യാത്രക്കാര്‍ക്ക് കൂടി ബുദ്ധിമുട്ടാവുന്ന സാഹചര്യം വന്നപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

story highlights- corona virus, nedumbassery airport, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top