Advertisement

സെൽഫ് ഐസൊലേഷനെന്നാൽ വീട്ടിൽ കഴിയലല്ല; വീട്ടിലെ മുറിയിൽ കഴിയലാണ്: മുഖ്യമന്ത്രി

March 24, 2020
Google News 1 minute Read

സെൽഫ് ഐസൊലേഷനെന്നാൽ വീട്ടിൽ കഴിയലല്ല, വീട്ടിലെ മുറിയിൽ കഴിയലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുറിയിൽ ശുചിമുറി ഉണ്ടാവണമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. കൊവിഡ് 19മായി ബന്ധപ്പെട്ട് നടത്തിയ അവലോകനയോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

ഐസൊലേഷനിൽ കഴിയുന്നയാൾക്ക് ഭക്ഷണം നൽകുന്നതും മറ്റും ഒരാൾ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കഴിക്കുന്ന പാത്രങ്ങൾ പ്രത്യേകമായി സൂക്ഷിക്കണം. എല്ലാ ദിവസവും ആരോഗ്യപ്രവർത്തകർ അവിടെ എത്തും. നിരീക്ഷണത്തിൽ ഉള്ളയാൾ കഴിയുന്ന ഇടത്ത് മാസ്കും സാനിറ്റസറുകളും വേണ്ടത്ര ഉണ്ടെന്ന് ഉറപ്പുവരുത്തണം. അത്തരം സൗകര്യങ്ങൾ ഇല്ലാത്ത വീടാണെങ്കിൽ അയാൾ അവിടെ കഴിയാൻ പാടില്ല. അങ്ങനെയെങ്കിൽ അയാളെ പൊതുവായ ഐസൊലേഷൻ സൗകര്യങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്‌ഡൗണിനോട് നിസ്സഹകരണം ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയെന്നും അത് തുടർന്നാൽ നടപടി കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ യാത്രാവാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്സികളും ഓട്ടോറിക്ഷകളും അടിയന്തിര വൈദ്യ സഹായത്തിനും അവശ്യസാധനങ്ങളും മരുന്നുകളും വാങ്ങാൻ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ ഒരു മുതിർന്നയാൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. മതപരമായതും സാമൂഹ്യവുമായ ഒത്തു ചേരലുകളിൽ അഞ്ചിലധികം പേർ പൊതുസ്ഥലത്ത് ഉണ്ടാവാൻ പാടില്ലെന്നും അദേഹം അറിയിച്ചു.

Story Highlights: pinarayi vijayan about self isolation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here