പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 രാജ്യത്ത് പടരുന്ന സാഹചര്യത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ജനതാ കര്‍ഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
അതേസമയം, രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 500 കടന്നു. മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. കൊവിഡിനെ പ്രതിരോധിക്കാന്‍ 25 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിട്ടു. ഇന്നലെ മാത്രം നൂറിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 34 പേര്‍ രോഗ മുക്തരായി.
101 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. കേരളം, തെലങ്കാന,കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൊവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ ഐസൊലേഷനിലുള്ള 31 രോഗികളുടെ നിലയില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോള്‍, മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കൊവിഡ് 19 കടക്കുന്നതായി ആശങ്കയുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സമൂഹ വ്യാപനത്തിന്റെ ആശങ്ക. ഇന്നലെ അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കാര്‍ഗോ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here