Advertisement

മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി; ഗുജറാത്തിൽ മൂന്ന് പേർക്ക് കൂടി കൊവിഡ്

March 25, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് പോസിറ്റീവ് രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി. ഗുജറാത്തിൽ മൂന്നുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. 105 ആണ് കേരളത്തിലെ കണക്ക്. ഗുജറാത്തിൽ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. ഹോം ക്വാറന്റൈൻ നിർദേശം ലംഘിച്ച 147 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് ഇന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 11 ലേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ ആദ്യ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തിന് പ്രമേഹമുണ്ടായിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. രാജാജി ഹോസ്പിറ്റലിൽ വച്ചാണ് കൊവിഡ് 19 പോസിറ്റീവ് രോഗ ബാധിതൻ മരണമടയുന്നത്. തമിഴ്‌നാട്ടിൽ ഇതുവരെ 18 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here