തമിഴ്‌നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു

തമിഴ്‌നാട്ടില്‍ അഞ്ച് പേര്‍ക്ക് കൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി ഡോ സി വിജയബാസ്‌കര്‍ ട്വിറ്ററിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. നാല് ഇന്തോനേഷ്യന്‍  പൗരന്മാര്‍ക്കും ചെന്നൈയില്‍ നിന്നുള്ള ഇവരുടെ ട്രാവല്‍ ഗൈഡിനുമാണ് രോഗം സ്ഥിരീകരിച്ചത്. സേലം മെഡിക്കല്‍ കോളജില്‍ പരിശോധിച്ച ഇവരുടെ സാമ്പിളുകള്‍ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് 22 മുതല്‍ ഇവരെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയായിരുന്നു എന്നും തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.

അതേസമയം, തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് 54 കാരന്‍ മരണത്തില്‍ ആശങ്ക തുടരുകയാണ്.
ഇയാള്‍ക്ക് കൊവിഡ് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാകാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഇയാള്‍ വിദേശത്ത് പോയതിന് വ്യക്തതയില്ല. 54കാരന്റെ സഞ്ചാരപാത അറിയാതെ കുഴങ്ങുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍. ഇന്ന് പുലര്‍ച്ചെയാണ് തമിഴ്‌നാട് മധുര അണ്ണാനഗര്‍ സ്വദേശിയായ 54കാരന്‍ മരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights- five new covid 19 case confirmed in tamilnadu, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top