ഒടുവിൽ രക്ഷ; ഹൈദരാബാദിൽ കുടുങ്ങിയ 18 പേരെയും നവീന സംസാകാരിക കലാ സമിതിയിലേക്ക് മാറ്റി

ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടാൻ കാത്തിരുന്ന 18 അംഗ മലയാളി സംഘത്തിന് ഒടുവിൽ രക്ഷയായി. മൂന്ന് ദിവസമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ വലഞ്ഞ ഇവരെ നവീന സംസാകാരിക കലാ സമിതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൈദരാബാദ് മലയാളീ അസോസിയേഷൻ ഭാരവാഹികളാണ് തെലങ്കാന ഗോവെർന്മെന്റിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായ താവളത്തിലേക്ക് മാറ്റിയത്.  ഒരു മാസത്തേക്കുള്ള ആഹാരത്തിനു വേണ്ട ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തു.

18 പേർ അടങ്ങുന്ന സംഘത്തിൽ കണ്ണൂരിൽ നിന്നുള്ള 13 പേരും പത്തനംതിട്ടയിൽ നിന്നുള്ള രണ്ടുപേരും തൃശൂരിൽ നിന്നുള്ള മൂന്നുപേരുമാണുള്ളത്. മഹാരാഷ്ട്രയിലെ സേവാഗ്രാമിൽ ജോലി ചെയ്തിരുന്ന ഇവർ നാട്ടിലേക്ക് മടങ്ങാനായി ബസ് മാർഗമാണ് ഹൈദരാബാദിൽ എത്തിയത്. ഹൈദരാബാദിൽ നിന്ന് കണ്ണൂരിലേക്ക് വരാനായി ഇന്നത്തേക്ക് വിമാന ടിക്കറ്റ് എടുത്തെങ്കിലും ഫ്‌ളൈറ്റ് ക്യാൻസൽ ആയി.

ഇന്നലെയാണ് വീഡിയോ ട്വന്റിഫോറിന് ലഭിക്കുന്നത്. ഇതിന് പിന്നാലെയാണ് സംഘത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top