ജനകീയ കർഫ്യൂ; തലേ ദിവസം വിറ്റത് 76.6 കോടിയുടെ മദ്യം

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനകീയ കർഫ്യൂവിന് തലേ ദിവസം സംസ്ഥാനത്ത് മദ്യ വിൽപ്പന റെക്കോഡിൽ. 76.6 കോടി രൂപയുടെ മദ്യമാണ് അന്നേ ദിവസം സംസ്ഥാനത്തെ ബിവറേജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത്. ഈ മാസം 22ാം തീയതി രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് മണി വരെയായിരുന്നു കർഫ്യൂ. അതിന്റെ തലേ ദിവസമായ 21ാം തിയതിയാണ് റെക്കോഡ് മദ്യ വിൽപനയുണ്ടായത്. ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടിയുടെ മദ്യം. അതുപോലെ വെയർഹൗസുകളിലൂടെ വിൽപന നടത്തിയത് 12.68 കോടിയുടെ മദ്യവുമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 29.23 കോടിയുടെ മദ്യമാണ് വിറ്റത്, അതായത് 118.68 ശതമാനത്തിന്റെ വർധനയാണ് മദ്യവിൽപനയിലുണ്ടായത്. ബിവറേജസ് കോർപറേഷന്റെ 265 ഔട്ട്‌ലറ്റുകളുടെ കണക്ക് മാത്രമാണിത്. കൺസ്യൂമർഫെഡിന്റെ 36 മദ്യശാലകളുണ്ട്. അവയിലൂടെ വിറ്റ മദ്യത്തിന്റെ കണക്ക് ലഭ്യമായിട്ടില്ല. 26 കോടി രൂപയുടെ മദ്യമാണ് ശരാശരിയായി കേരളത്തിൽ ഒരു ദിവസം വിൽപന നടത്തുന്നത്.

 

janatha curfew sold 76 core liquor through bevco outlets

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top