അതിഥി തൊഴിലാളികളുടെ സംരക്ഷണം: ലേബര്‍ കമ്മീഷണര്‍ കളക്ടര്‍മാരുടെ സഹകരണം തേടി

അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹകരണം തേടി ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് കളക്ടര്‍മാര്‍ക്ക് കത്തയച്ചു. കൊവിഡ് 19 ബാധമൂലം സംസ്ഥാനത്ത് ജോലി നോക്കിയിരുന്ന അതിഥി തൊഴിലാളികളില്‍ ഭൂരിപക്ഷത്തിനും ജോലി നഷ്ടപ്പെട്ട സാഹചര്യമുണ്ട്. പലര്‍ക്കും നാട്ടിലേക്ക് തിരികെ പോകുവാന്‍ കഴിയാതെവരികയും ചെയ്ത അവസ്ഥയില്‍ ഇവരുടെ സംരക്ഷണത്തിന്റെയും ഭക്ഷണത്തിന്റെയും ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യം എന്നീ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുമായി ബന്ധപ്പെട്ട് അതാത് എന്‍ഫോഴ്സ്മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം ദുരന്തനിവാരണ നിധിയില്‍ നിന്ന് ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തി അതത് ജില്ലാ ലേബര്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് ലേബര്‍ കമ്മീഷണര്‍ കളക്ടര്‍മാര്‍ക്ക് കത്തയച്ചത്.

Story Highlights-Labor Commissioner seeks cooperation from collectors, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top