ലോക്ക് ഡൗണ്‍ : നെല്‍പാടങ്ങളിലെ കൊയ്ത്ത് അവശ്യസര്‍വീസാക്കുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍, പാലക്കാട്, കുട്ടനാട് എന്നീ നെല്‍കൃഷി മേഖലകളിലെ വിളഞ്ഞ പാടങ്ങള്‍ കൊയ്തെടുക്കുന്നത് അവശ്യസര്‍വീസായി പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കളക്ടര്‍മാരും, ജില്ലകളിലെ പൊലീസ് മേധാവികളുമായുളള വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊയ്ത്തിന്റെ സമയം ആയതിനാല്‍ അത് നീട്ടിവയ്ക്കാനാവില്ല. കൊയ്ത്ത് യന്ത്രം തമിഴ്നാട്ടില്‍ നിന്നാണ് എത്തിക്കാറുളളത്. അടച്ചിടല്‍ നിര്‍ദേശങ്ങളുടെ ഭാഗമായി കൊയ്ത്ത് യന്ത്രങ്ങള്‍ വരുന്നത് തടസപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ല് പാടത്ത് ഉപേക്ഷിക്കപ്പെടരുത്. സംഭരണത്തിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കണമെന്നും അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Story Highlights- Lockdown, Chief minister assures harvest of paddy, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here