തമിഴ്നാട്ടുകാരന് കൊവി‍ഡ് എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമല്ല; റൂട്ട് മാപ്പ് അറിയാതെ കുഴങ്ങി അധികൃതർ

തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് 54 കാരൻ മരിച്ചതിൽ ആശങ്ക. ഇയാൾക്ക് കൊവിഡ് എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാകാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഇയാൾ വിദേശത്ത് പോയതിന് വ്യക്തതയില്ല. 54കാരന്റെ സഞ്ചാരപാത അറിയാതെ കുഴങ്ങുകയാണ് ആരോ​ഗ്യവകുപ്പ് അധികൃതർ.

ഇന്ന് പുലർച്ചെയാണ് തമിഴ്നാട് മധുര അണ്ണാന​ഗർ സ്വദേശിയായ 54കാരൻ മരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് ഇയാളുടെ മരണം സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ റൂട്ട് മാപ്പ് വ്യക്തമാകാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

തമിഴ്നാട്ടിൽ പതിനെട്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ആറ് പേർ‍ക്ക് സ്ഥിരീകരിച്ചു. ഇതിൽ പതിനാറ് പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ബാക്കി രണ്ട് പേരിൽ ഒരാൾ ഇന്നലെ മരിച്ച അണ്ണാന​ഗർ സ്വദേശിയും മറ്റൊരാൾ യുപി സ്വദേശിയുമാണ്. ഇയാൾ നിലവിൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ സഞ്ചരിച്ച വഴികളും അധികൃതർക്ക് വ്യക്തമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top