കൊവിഡ് 19: ഓൺലൈൻ മനസമ്മതം വൈറൽ; വീഡിയോ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. വീട്ടിൽ തന്നെ ഇരുന്ന് സാമൂഹ്യ അകലം പാലിക്കണമെന്ന നിർദ്ദേശം ജനങ്ങൾ ഇതുവരെ പൂർണമായി ഉൾക്കൊണ്ടിട്ടില്ല. സാവധാനം അതിൻ്റെ പ്രാധാന്യം ആളുകൾ മനസ്സിലാക്കുമെന്ന് കരുതുന്നു. എന്തായാലും കൊവിഡ് 19 കാലത്ത് വിവാഹം നിശ്ചയിച്ചവരിൽ പലരും ചടങ്ങുകൾ മാത്രം നടത്തി ആഘോഷം മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ച് മാതൃക കാണിച്ചു. ഇതിനോടൊപ്പം ഒരു ഓൺലൈൻ മനസമ്മത വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

സംവിധായകനും നടനുമായ സിദ്ധാർഥ് ശിവ പങ്കുവെച്ച വീഡിയോയിൽ അഭിനേതാക്കളായ ദിയ പര്‍വീണ്‍, സഞ്ജു ശിവറാം, രാജീവ് പിള്ള എന്നിവരാണ് വേഷമിട്ടിരിക്കുന്നത്. രാജീവ് പിള്ള വരനും ദിയ പർവീൺ വധുവും. സഞ്ജു ശിവറാം ആണ് പുരോഹിതൻ. ഇരുവരോടും വീഡിയോ കോളിലൂടെ പരസ്പരം വിവാഹത്തിന് സമ്മതം ചോദിക്കുന്നു. ഇരുവരും സമ്മതം നൽകുന്നു. ചടങ്ങ് കഴിഞ്ഞ് വാട്സപ്പ് ഗ്രൂപ്പിൽ അനുമോദനങ്ങൾ. മനസമ്മതം കഴിഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

അതേ സമയം, തൃശൂരിൽ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മുൻ തിരുവനന്തപുരം മേയറും വട്ടിയൂർക്കാവ് എംഎൽഎയുമായ വികെ പ്രകാശ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.

ഫെബ്രുവരി 29ന് ഖത്തറിൽ നിന്നെത്തിയ 21കാരനായ യുവാവാണ് രോഗമുക്തനായതെന്നാണ് സൂചന. തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് ഇയാളെ കണ്ടെത്തി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നേരത്തെ, കേരളത്തിൽ ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ വിദ്യാർത്ഥിനിയും അസുഖം ഭേദമായി തിരികെ പോയിരുന്നു. ആകെ നാലു പേരാണ് സംസ്ഥാനത്ത് ഇതുവരെ രോ ഗവിമുക്തരായത്.

Story Highlights: Online Engagement Goes Viralനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More