മൂന്ന് രൂപയ്ക്ക് അരി, രണ്ട് രൂപയ്ക്ക് ഗോതമ്പ്; പ്രഖ്യാപനങ്ങളുമായി മന്ത്രി പ്രകാശ് ജാവദേക്കർ

എൺപത് കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മൂന്ന് രൂപയ്ക്ക് അരിയും, രണ്ട് രൂപയ്ക്കും ഗോതമ്പും ലഭ്യമാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയ മന്ത്രി രാജ്യത്ത് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കുമെന്ന് പറഞ്ഞു. ഇതിന് പുറമെ കരാർ തൊഴിലാളികൾക്ക് വേതനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Read Also : എല്ലാവർക്കും സൗജന്യ റേഷൻ പ്രഖ്യാപിച്ച് കേരള സർക്കാർ

കൈകൾ ശുചിയാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ തലത്തിൽ കൊവിഡ് ഹെൽപ്‌ലൈൻ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights- prakash javadekkar declares food grains for 80 crore people, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top