ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

സാമ്പത്തിക ഉത്തേജന പാക്കേജ് വരുമെന്ന വിശ്വാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതോടെ സെന്‍സെക്‌സില്‍ ഉണ്ടായത് 1862 പോയിന്റിന്റെ ഉയര്‍ച്ചയാണ്.
യുഎസ് കൊവിഡ് വിരുദ്ധ പാക്കേജിന്റെ ഉണര്‍വ് രാജ്യാന്തര വിപണികളില്‍ നിന്ന് ഇന്ത്യന്‍ വിപണിയിലേക്ക് പടര്‍ന്നതാണ് ഇന്നത്തെ നേട്ടത്തിന് കാരണമായത്. നിക്ഷേപകര്‍ക്ക് 4.23 ലക്ഷം കോടിയുടെ നേട്ടം ഉണ്ടായപ്പോള്‍ ബിഎസ്ഇ ലിസ്റ്റഡ് കമ്പനികള്‍ 108 ലക്ഷം കോടി നേടി. റിലൈന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്‌സിയുമാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
21 ശതമാനം ഉയര്‍ച്ചയാണ് റിലയന്‍സ് ഓഹരി വിലയിലുണ്ടായത്. ഫേസ്ബുക് റിലയന്‍സ് ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുന്നതായ വാര്‍ത്തകളാണ് റിലയന്‍സിന് അനുകൂലമായത് . രാജ്യാന്തര വിപണികളിലും ഉണര്‍വ് ദൃശ്യമായിരുന്നു . ഡോവ് ഫ്യൂച്ചേഴ്‌സില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടായി. 6.98 ശതമാനം ഉയര്‍ന്ന് 28537 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി വിപണിയും 8300 ലെത്തി. വരും ദിവസങ്ങളിലും വിപണിയില്‍ ഉണര്‍വുണ്ടാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ .
Story Highlights: sensex, indian share market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here