സാമൂഹിക അകലം പാലിക്കുന്നതിന് മാതൃക കാണിച്ച് കേന്ദ്ര മന്ത്രിസഭായോഗം

സാമൂഹിക അകലം പാലിക്കുന്നതിന് മാതൃക കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭായോഗം. കൊവിഡ് പ്രതിരോധത്തിന് മാതൃക കാണിച്ച് കല്യാണ്‍ മാര്‍ഗിലാണ് കേന്ദ്ര മന്ത്രിസഭായോഗം ചേര്‍ന്നത്. നിശ്ചിത അകലം പാലിച്ചാണ് മന്ത്രിമാര്‍ യോഗത്തിലിരുന്നത്.

കൊവിഡ് 19 നെ പ്രതിരോധിക്കാന് സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകതയെ പറ്റി
ഇന്നലെ വൈകുന്നേരവും കഴിഞ്ഞ ആഴ്ചയും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കിരുന്നു. വൈറസ് ബാധയില്‍ നിന്ന് സുരക്ഷ നേടാന്‍ ഒരു മീറ്ററെങ്കിലും അകലം പാലിക്കണെമന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. കൊറോണയെ നേരിടാന്‍ മറ്റൊരു വഴിയുമില്ല, നാം സ്വയം രക്ഷിക്കേണ്ടതുണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞു.

 

Story Highlights- Union Cabinet meeting to set an example for bridging social distance, coronavirus, covid19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top