ലോക് ഡൗണിനിടെ ആൾക്കൂട്ടത്തെ വിളിച്ചുകൂട്ടി ആൾദൈവം; പൊലീസിന് നേരെ വാളോങ്ങി; വിഡിയോ

രാജ്യത്ത് മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ ഉത്തർപ്രദേശിൽ അധികൃതർക്ക് തലവേദന സൃഷ്ടിച്ച് ആൾദൈവം. ഉത്തർപ്രദേശിലെ സ്വയംപ്രഖ്യാപിത ആൾദൈവമായ സ്ത്രീ നൂറിലധികം ആളുകളെയാണ് വിളിച്ചുകൂട്ടിയത്. ചുവന്ന സാരിയുടുത്ത് മുടി അഴിച്ചിട്ടായിരുന്നു ആൾദൈവം വീട്ടിൽ നിന്നിരുന്നത്. ഇവർ ആളുകളെ വിളിച്ചുകൂട്ടിയത് മെഹ്ദ പൂർവ എന്ന സ്ഥലത്തെ സ്വന്തം വീട്ടിലാണ്. ആദിശക്തിയുടെ മാതാവ് എന്നാണ് ഇവർ സ്വയം വിളിക്കുന്നത്. വിവരം അറിഞ്ഞ് എത്തിയ പൊലീസിന് നേരെ ആൾദൈവം വാൾ വീശി. പൊലീസിന്റെ നിർദേശം പാലിക്കാൻ ഇവരോ അനുയായികളോ തയാറായില്ല. പിന്നീട് ബലം പ്രയോഗിച്ച് സ്ത്രീയെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു.
നിങ്ങൾക്കും ഇവിടെ തടിച്ചുകൂടിയ ആളുകൾക്കും എതിരെ കേസ് ഫയൽ ചെയ്യുമെന്നും അവസാന അവസരമാണിതെന്നും പൊലീസ് പറഞ്ഞെങ്കിലും ആൾദൈവമോ അനുയായികളോ പിന്മാറിയില്ല. പിന്നീട് ബലം പ്രയോഗിച്ചപ്പോഴാണ് ആൾദൈവം വാൾ വീശിയത്. കഴിയുമെങ്കിൽ ഇവി
ടെ നിന്ന് മാറ്റാനായിരുന്നു ആൾദൈവത്തിന്റെ വെല്ലുവിളി. അവസാനം പൊലീസ് ആൾദൈവത്തെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റുകയായിരുന്നു.
Watch the self styled god woman ‘Maa Aadi Shakti’ from UP. She takes out a sword and threatens the police refusing to dismiss a religious gathering.
Why this woman is not getting treatment already?
Is this even normal behaviour?pic.twitter.com/O9bueT8rTT
— Sanghamitra (@AudaciousQuest) March 25, 2020
Read Also: നാളെ മുതൽ പുറത്തിറങ്ങിയാൽ ലോക്കാവും; നടപടി കനപ്പിക്കാൻ പൊലീസ്
അതേസമയം, ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ, സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അനിശ്ചിതകാലത്തേക്ക് നീട്ടി. ആദ്യദിനത്തിൽ ഡൽഹിയിൽ നിർദേശം ലംഘിച്ച ആയിരം പേർക്ക് എതിരെ പൊലീസ് കേസെടുത്തു. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിൽ പാൻ നിരോധിച്ചു.
lock down, godwoman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here