ബഹ്‌റൈനിൽ ഇന്ന് വൈകുന്നേരം ഏഴ് മുതൽ എല്ലാ വ്യാവസായിക വാണിജ്യ സ്റ്റോറുകളും അടച്ചിടണമെന്ന് നിർദേശം

ബഹ്‌റൈനിൽ എല്ലാ വ്യാവസായിക വാണിജ്യ സ്റ്റോറുകളും ഇന്നു വൈകുന്നേരം ഏഴ് മണി മുതൽ ഏപ്രിൽ ഒൻപത് വൈകുന്നേരം ഏഴ് മണി വരെ അടച്ചിടണമെന്നു നിർദേശം. ബഹ്‌റൈനിൽ ഉപയോക്താക്കൾക്ക് നേരിട്ട് ചരക്കുകളോ സേവനങ്ങളോ നൽകുന്ന എല്ലാ വ്യാവസായിക വാണിജ്യ സ്റ്റോറുകളും അടച്ചിടണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.
കോൾഡ്സ്റ്റോറുകൾ, ബാങ്കുകൾ, ബേക്കറികൾ തുടങ്ങിയവ ഒഴികെയുള്ള കൊമേഴ്സ്യൽ ഷോപ്പുകൾ ഇന്നുമുതൽ അടച്ചിടും . അഞ്ചു പേരിൽ കൂടുതൽ കൂടിനിൽക്കരുതെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊറോണ വൈറസ് പടരുന്നത് തടയുക ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങളും നടപടിക്രമങ്ങളും എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വ്യാവസായിക, വാണിജ്യ സ്റ്റോറുകൾക്ക് ഇലക്ട്രോണിക് മാർഗങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സാധനങ്ങൾ വിൽക്കാൻ അനുവാദമുണ്ട്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here