കേന്ദ്രത്തിന്റെ കൊവിഡ് 19 പാക്കേജ് അപര്യാപ്തം: തോമസ് ഐസക്

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കൊവിഡ് പ്രതിരോധ പാക്കേജ് ജനങ്ങളുടെ പ്രയാസം പരിഹരിക്കാൻ അപര്യാപ്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്. പദ്ധതികൾ നടപ്പിലാക്കേണ്ട സംസ്ഥാന സർക്കാരുകളെ പൂർണമായും അവഗണിച്ചു. മറ്റ് രാജ്യങ്ങളെല്ലാം മികച്ച പാക്കേജുകൾ പ്രഖ്യാപിച്ചപ്പോൾ നമ്മൾ അറച്ചുനിൽക്കുകയായിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനം തുടക്കം മാത്രമാകണം. ജിഎസ്ടി നഷ്ടപരിഹാരത്തിനും കടമെടുക്കാനും സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് ഉച്ചയോട് കൂടിയാണ് കേന്ദ്ര സർക്കാരിന്റെ കൊവിഡ് 19 ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചത്. 170000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതർക്ക് പ്രത്യേക പരിഗണനയുണ്ടാകും. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകും. ശുചീകരണ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടും. പ്രധാനമന്ത്രി ഗരീബ് അന്ന യോജനയിൽപ്പെട്ട ഓരോരുത്തർക്കും അഞ്ച് കിലോഗ്രാം ധാന്യം വീതം ലഭിക്കും. അടുത്ത മൂന്ന് മാസത്തേക്ക് ഇത് സൗജന്യമായി ലഭിക്കും. ധാന്യത്തിന് പുറമെ ഒരു കിലോഗ്രാം പയർവർഗങ്ങളും ലഭിക്കും. 80 കോടി ജനങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കളാകുക.

 

coronavirus, thomas issac

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top