Advertisement

കൊവിഡ്-19 സാമ്പിൾ പരിശോധന ഇനി കോട്ടയത്തും

March 26, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിൾ പരിശോധനയ്ക്ക് കോട്ടയത്തും സംവിധാനമായി. മഹാത്മഗാന്ധി സർവകലാശാലയുടെ തലപ്പാടി ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ചിൽ നാളെ പരിശോധന ആരംഭിക്കും. കേന്ദ്രത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് അനുമതി നൽകിയിരിക്കുന്നത്. ദിവസേന അൻപത് സാമ്പിളുകൾ വരെ പരിശോധിക്കാൻ ഇവിടെ സൗകര്യമുണ്ട്. എട്ട് മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകും. നിലവിൽ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് കോട്ടയത്തുനിന്നുള്ള സാമ്പിളുകൾ പരിശോധിക്കുന്നത്. ഇവിടുത്തെ പരിശോധനയിൽ പോസിറ്റീവെന്ന് കണ്ടെത്തുന്ന സാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധിക്കും.

Read Also: കേന്ദ്രത്തിന്റെ കൊവിഡ് 19 പാക്കേജ് അപര്യാപ്തം: തോമസ് ഐസക്

അതേസമയം, സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒൻപത് പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോഡും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേരുമാണ് രോഗം ബാധിച്ചവരായി ഉള്ളത്. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതവുമുണ്ട്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി. ആറ് പേർ രോഗവിമുക്തരായിരിക്കുന്നു.

 

coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here