ഭക്ഷണത്തിൽ ആഡംബരം കാണിക്കാതിരിക്കൂ; ഇത് അതിനുള്ള സമയമല്ല; എറണാകുളം കളക്ടർ

കൊവിഡ് 19നെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ 21 ദിവസം എങ്ങനെ വീട്ടിൽ ചെലവഴിക്കുമെന്ന ആലോചനയിലാണ് ആളുകൾ. പാചകത്തോട് താത്പര്യമുള്ള ആളുകൾ അതിലാണ് നേരംപോക്ക് കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് ഉണ്ടാക്കിയ വിഭവത്തിന്റെ ചിത്രങ്ങളും റെസിപ്പിയും മറ്റുമാണ്. എന്നാൽ ഇതൊക്കെ മാറ്റിവയ്ക്കണമെന്ന മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് കളക്ടർ തന്റെ ആശങ്ക അറിയിച്ചിരിക്കുന്നത്.

Read Also: വയനാട്ടില്‍ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു

കുറിപ്പ് വായിക്കാം,

‘വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്താമെന്ന് വിചാരിക്കുന്നവർക്ക് ഒരു ഓർമപ്പെടുത്തൽ… വളരെ കുറച്ച് മാത്രം സാധനങ്ങൾ ഉപയോഗിക്കുക. ഭക്ഷണം ദയവായി പാഴാക്കരുത്. അല്ലെങ്കിൽ പലചരക്ക് കടകളിൽ കൃത്രിമ ക്ഷാമം ഉണ്ടാകും. സാധനങ്ങൾ വാങ്ങാനൊരുങ്ങുമ്പോൾ അവശ്യസാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ആലോചിക്കണം. ഇടയ്ക്കിടയ്ക്ക് സാധനം വാങ്ങാൻ പുറത്തിറങ്ങുന്നതും അപകടകരം. ലാവിഷായി ജീവിക്കാനുള്ള സമയം ഇതല്ല.’

കൊവിഡ് 19നുമായി ബന്ധപ്പെട്ട് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സാധനങ്ങൾക്ക് ക്ഷാമം വരാനുള്ള കാലം വിദൂരമല്ല. സൂക്ഷിച്ച് ഉപയോഗിച്ചാൽ കൂടുതൽ കാലത്തേക്ക് ഉപയോഗിക്കാമെന്ന് മാത്രം ഓർക്കുക.

 

coronavirus, ernakulam collector

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top