കൊറോണ വൈറസ് എന്ന് വിളിച്ച് സ്ത്രീയുടെ ദേഹത്ത് തുപ്പി : 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ഡല്‍ഹി വിജയ് നഗറില്‍ സ്ത്രീയെ കൊറോണ വൈറസ് എന്ന് വിളിച്ച് അധിക്ഷേപിക്കുയും ദേഹത്ത് തുപ്പുകയും ചെയ്ത 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത്-ഈസ്റ്റ് സ്വദേശിയായ സ്ത്രീക്കെതിരെയാണ് അതിക്രമുണ്ടായത്. ഗൗരവ് വോഹറ എന്ന 40കാരനാണ് സ്ത്രീയെ ഉപദ്രവിച്ചതെന്നും ഇയാളില്‍ നിന്ന് സ്‌കൂട്ടി പിടിച്ചെടുത്തിട്ടുണ്ടെന്നും നോര്‍ത്ത് വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിജയന്ത ആര്യ പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.

നേരത്തെ തന്നെ വടക്കുകിഴക്കില്‍ നിന്നുള്ളവരെ കൊവിഡ് 19മായി ബന്ധിപ്പിച്ച് ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതിയിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കേയാണ് ഡല്‍ഹിയില്‍ സ്ത്രീയെ കൊറോണ വൈറസ് എന്ന് വിളിച്ച് ഉപദ്രവിച്ചത്.

 

Story Highlights- man arrested , calling woman corona, spitting on her, delhi police, coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More