കൊവിഡ് 19നെ പ്രതിരോധിക്കാൻ ലോക് ഡൗണിനേക്കാൾ മികച്ച മാർഗം ഐസൊലേഷൻ; ലോക ആരോഗ്യ സംഘടന

കൊവിഡ് 19 ലോകത്ത് ആകമാനം മരണം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും കൊവിഡ് വ്യാപനം തടയാനായി ലോക് ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ ഇപ്പോൾ കൊവിഡിനെ ഉന്മൂലനം ചെയ്യാൻ ലോക് ഡൗൺ അഥവാ അടച്ചുപൂട്ടൽ പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ലോക ആരാഗ്യ സംഘടന. ഐസൊലേഷൻ ആണ് കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യാൻ മികച്ച മാർഗമെന്ന് ലോക ആരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. കൊവിഡ് 19 വ്യാപനം പതുക്കെയാക്കാൻ പല രാജ്യങ്ങളും ലോക് ഡൗൺ സംവിധാനം ഏർപ്പെടുത്തി. എന്നാൽ ഈ നടപടി പകർച്ച വ്യാധിയെ പൂർണമായും നശിപ്പിക്കില്ല. ഈ സമയം കൊറോണ വൈറസിനെ നശിപ്പിക്കാനായി എല്ലാ രാജ്യങ്ങളും ഉപയോഗപ്പെടുത്തണമെന്നും ഡയറക്ടർ ജനറൽ. വീട്ടിലിരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതും സഞ്ചാരം വിലക്കുന്നതും ആരോഗ്യ മേഖലയുടെ സമ്മർദം കുറക്കും. ഇതിനാൽ മാത്രം പകർച്ച വ്യാധികൾക്ക് ശമനം ഉണ്ടാകില്ല. വൈറസ് ബാധിതനെ കണ്ടെത്തുക, ഐസൊലേറ്റ് ചെയ്യുക, പരിശോധന നടത്തുക, ചികിത്സിക്കുക എന്നീ നടപടികളിലൂടെയാണ് മികച്ച രീതിയിൽ രോഗ വ്യാപനം തടയാനാകുകയെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

Read Also: പാലക്കാട്ട് കൊവിഡ് 19 സ്ഥിരീകരിച്ച രോ​ഗിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ദുഷ്കരം

അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലര ലക്ഷം പിന്നിട്ടു. അമേരിക്കയിൽ മരണ സംഖ്യ 1000 കടന്നിരിക്കുകയാണ്. കൊവിഡ് മരണങ്ങളെ തടുക്കാനാകാതെ നട്ടം തിരിയുകയാണ് ഇറ്റലി. 24 മണിക്കൂറിനിടെ 683 മരണം. 7503 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. 5210 പുതിയ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. സ്പെയിനിലും മരണനിരക്ക് ഉയരുകയാണ്. ഇന്നലെ മാത്രം 656 പേർ മരിച്ചു. ഏഴായിരത്തി അഞ്ഞൂറോളം പേർക്ക് പുതുതായി രോഗം ബാധിച്ചു. ആശുപത്രികളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നത് സ്ഥിതി രൂക്ഷമാക്കുകയാണ്.

 

coronavirus, world health organisation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top