മൃഗസംരക്ഷണ വകുപ്പിനെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു ; മൃഗാശുപത്രികള്‍ തുറന്ന് പ്രവര്‍ത്തിക്കും

മൃഗസംരക്ഷണവകുപ്പിനെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കര്‍ഷകരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടി. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള മൃഗാശുപത്രികളും സബ് സെന്ററുകളും എല്ലാ ദിവസവും പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന്
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കും. കര്‍ഷകര്‍ അടിയന്തര ചികിത്സ ആവശ്യമുള്ളതിനു മാത്രം മൃഗാശുപത്രികളെ സമീപിക്കുന്നതാണ് അഭികാമ്യമെന്നും ഡയറക്ടര്‍ അറിയിച്ചു.

 

Story Highights- Veterinary hospitals will be open, LOCK DOWN

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top