ലോക്ക് ഡൗൺ സമയത്ത് വീടിനു പുറത്തു പോയ യുവാവിനെ സഹോദരൻ കൊലപ്പെടുത്തി

ലോക് ഡൗൺ വകവയ്ക്കാതെ പുറത്തു പോയ യുവാവിനെ സഹോദരൻ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തു. മുംബൈയിലെ കണ്ടിവാലി സ്വദേശി ദുർഗേഷ് ആണ് സഹോദരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
കൊറോണ രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടയിലാണ് ദുർഗേഷ് വീട്ടുകാരുടെ വിലക്ക് വകവയ്ക്കാതെ പുറത്തു പോയത്. ദുർഗേഷിനോട് പുറത്തു പോകരുതെന്ന് മൂത്ത സഹോദരൻ രാജേഷ് ലക്ഷ്മി താക്കൂർ ആവിശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ദുർഗേഷ് സഹോദരനെ ധിക്കരിച്ചു.
പുറത്തു പോയി തിരികെ വീട്ടിലെത്തിയ ദുർഗേഷിനെ രാജേഷും ഭാര്യയും ചേർന്ന് ചോദ്യം ചെയ്യുകയും ഇത് വാക്കു തർക്കത്തിലേക്ക് എത്തുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ മൂർച്ചയേറിയ ആയുധം കൊണ്ട് രാജേഷ് ദുർഗേഷിനെ ആക്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ദുർഗേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Story highlight:brother of a young man, killed when he went out of his house, during the lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here