ബിവറേജസ് അടച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ഡീഅഡിക്ഷൻ സെന്ററുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും: പിണറായി വിജയൻ

ബിവറേജസും ബാറുകളും അടച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യം കിട്ടാതെ വരുന്ന സാഹചര്യത്തിൽ അതിന് അടിമപ്പെട്ടവർക്ക് ശാരീരികവും മാനസികവുമായ വിഷമതകൾ ഉണ്ടാകാനും അത് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിവറേജസും ബാറുകളും അടച്ചത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മദ്യം കിട്ടാതെ വരുന്ന സാഹചര്യത്തിൽ അതിന് അടിമപ്പെട്ടവർക്ക് ശാരീരികവും മാനസികവുമായ വിഷമതകൾ ഉണ്ടാകാനും അത് സാമൂഹിക പ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അമിത മദ്യാസക്തി ഉള്ളവർക്ക് കൗൺസിലിംഗും ആവശ്യമായ ചികിത്സയും ലഭ്യമാക്കണം. എക്സൈസ് വകുപ്പ് വിമുക്തിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള ഡീഅഡിക്ഷൻ സെൻ്ററുകൾ ശക്തിപ്പെടുത്തണം. ഇക്കാര്യത്തിൽ ആവശ്യമായ സ്ഥലം വിട്ടുതരാൻ തയ്യാറാണെന്ന് ചില കത്തോലിക്കാ സഭകൾ അറിയിച്ചു. ധ്യാനകേന്ദ്രം പോലെ ആയിരക്കണക്കിന് ആളുകൾക്ക് ഒരുമിച്ച് കഴിയാവുന്ന ചില സ്ഥലങ്ങളുണ്ട്. അത് ഇതിനുപയോഗിക്കാം. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ എക്സിഅസ് വകുപ്പിന് നിർദ്ദേശം നൽകി. മദ്യ വിതരണത്തിന് മറ്റു വഴികൾ ഉണ്ടെങ്കിൽ അത് പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.
Story Highlights: Closure of Beverages causes serious problems says pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here