രാജ്യത്ത് കോണ്ടം വില്പനയിൽ വൻ വർധനവ്

രാജ്യത്ത് കോണ്ടം വില്പനയിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്പനയിൽ രാജ്യത്ത് 50 ശതമാനം വരെ വർധന ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആളുകൾ വീട്ടിൽ ഇരിക്കാൻ തുടങ്ങിയതാവാം കോണ്ടം വില്പന വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
സാധാരണ 3 ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതൽ. എന്നാൽ ഇപ്പോൾ വലിയ പാക്കറ്റുകളാണ് കൂടുതൽ വിറ്റഴിയുന്നത്. 10 മുതല്‍ 20 എണ്ണം ഉറകൾ വീതമുള്ള വലിയ പാക്കറ്റുകളുടെ വിൽപ്പനയാണ് വർധിച്ചിരിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.
രാജ്യത്ത് ഇപ്പോൾ കൂടുതൽ പേരും വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ആണ് ജോലി ക്രമീകരിച്ചിരിക്കുന്നത്. ഇത് സമ്മർദ്ദം കുറക്കാനും ആനന്ദം കൂടുന്നതിനും കാരണമാകുന്നു. ദമ്പതികൾക്കിടയിലെ ആരോഗ്യകരമായ അടുപ്പം കൂട്ടുന്നതിന് ഈ സാഹചര്യം ഇടയാക്കുമെന്ന് മനോരോഗ വിദഗ്ധൻ രാജിവ് മെഹ്ത അഭിപ്രായപ്പെട്ടു.
കോണ്ടം വില്പനയിൽ വർധനവുണ്ടായതോടെ കൂടുതൽ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.
Story Highlights: Condom Sales Boom in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here