Advertisement

കൊവിഡ് 19; സാമൂഹ്യ വ്യാപനം തടയാൻ മൊബൈൽ ആപ്ലിക്കേഷനുമായി കേന്ദ്രം

March 27, 2020
Google News 1 minute Read

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വൈറസ് ബാധിതൻ സഞ്ചരിച്ച വഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാനൊരുങ്ങി കേന്ദ്രം.

മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലിൽ പുറത്തിറക്കുന്ന ആപ്ലിക്കേഷന്റെ മാതൃക നിതി ആയോഗും ഇലക്ട്രോണിക്‌സ് മന്ത്രാലയവും ചേർന്ന് തയാറാക്കി കഴിഞ്ഞു.

നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളവരുടെ വിവരങ്ങൾ അടങ്ങുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡേറ്റയുമായി ബന്ധിപ്പിച്ചാണ് ആപ്ലിക്കേഷൻ രൂപപ്പെടുത്തുക.

മുൻപ് ഇത്തരമൊരു സേവനം നടപ്പിലാക്കിയിരുന്നത് സിംഗപ്പൂർ സർക്കാണ്. ഇതിനു പുറമേ, ക്വാറന്റീനിലുള്ള രോഗികൾ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ജിയോ ടാഗിംഗ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ തായ്വാനും തയാറാക്കിയിരുന്നു.

Story highlight: Mobile application, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here