Advertisement

കൊവിഡിന്റെ സമൂഹ വ്യാപനം ഇതുവരെ ഇല്ല; ചികിത്സയ്ക്ക് കേരളാ മോഡൽ കേന്ദ്രം തേടി; ആരോഗ്യ മന്ത്രി

March 27, 2020
Google News 1 minute Read

ലോക്ക് ഡൗണിന്റെ നാലാം ദിനം കൊറോണവൈറസിന്റെ സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ. അതിനാൽ തന്നെ വരുന്ന ആഴ്ച നിർണായകമാണ്. ഇനിയും വൈറസ് വ്യാപനത്തെക്കുറിച്ച് അറിയാൻ മൂന്ന് ആഴ്ച വേണ്ടി വരും. കേരളത്തിന്റെ ചികിത്സാ മാതൃക കേന്ദ്രം തേടിയതായും മന്ത്രി.

Read Also: റോഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഗ്ലൗസും സാനിറ്റൈസറും ഉറപ്പാക്കാൻ നിർദേശം നൽകി ഡിജിപി

പുറം രാജ്യത്തിൽ നിന്നെത്തുന്നവർ ഇപ്പോഴും നിരീക്ഷണത്തിൽ ഇരിക്കുന്നില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായത് ഗൾഫിൽ നിന്നുള്ള ആളുകളുടെ വരവ് മൂലമാണെന്നും ആരോഗ്യ മന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞു. കൊവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 1,02,003 പേരാണ്. ഇവരിൽ 1,01,402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 136 പേരെയാണ് ഇന്നലെ മാത്രം ആശുപത്രികളിൽ അഡ്മിറ്റാക്കിയത്.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി.

 

coronavirus, k k shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here