Advertisement

സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തത് 5000ൽ അധികം പേർ; കൂട്ടിരിപ്പിന് രജിസ്റ്റർ ചെയ്തവരിൽ ടൊവിനോയും സണ്ണി വെയ്‌നും

March 27, 2020
Google News 2 minutes Read

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ വേണ്ടി യുവജന കമ്മീഷന്റെ നേതൃത്വത്തിൽ സജ്ജമാകുന്ന സന്നദ്ധ സേനയിൽ ഒറ്റ ദിവസം കൊണ്ട് അംഗങ്ങളായത് 5000ൽ അധികം പേർ. സിനിമാ താരങ്ങൾ അടക്കമുള്ളവർ അംഗങ്ങളാകാൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടൊവിനോ തോമസ്, സണ്ണി വെയ്ൻ, പൂർണിമാ ഇന്ദ്രജിത്ത് എന്നിവരടക്കമുള്ള സിനിമാ താരങ്ങളാണ് രോഗികൾക്ക് കൂട്ടിരിപ്പിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. 1465 പേർ കൂട്ടിരിപ്പുകാർ ആകാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ 3000ൽ അധികം പേരാണ് മറ്റ് സന്നദ്ധ പ്രവർത്തനങ്ങൾക്ക് താത്പര്യം പ്രകടിപ്പിച്ചെത്തിയത്. പേര് രജിസ്റ്റർ ചെയ്തവരുടെ പട്ടിക മന്ത്രി ഇ പി ജയരാജന് യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം കൈമാറി. കൂട്ടിരിപ്പിന് തയാറായവരുടെ പട്ടിക ആരോഗ്യ വകുപ്പിന് കൈമാറുമെന്നും മറ്റുള്ളവരുടെ പട്ടിക സന്നദ്ധ പ്രവർത്തന ചുമതലയുള്ള തദ്ദേശ ഭരണ വകുപ്പിന് നൽകുമെന്നും മന്ത്രി.

Read Also: കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച ഒൻപത് പേരും ദുബായിൽ നിന്ന് വന്നവർ; റൂട്ട് മാപ്പ് ഇന്ന് പുറത്തുവിടും

സിനിമാ താരങ്ങളെ കൂടാതെ സംവിധായകൻ മേജർ രവി, അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി എന്നിവർ കൂട്ടിരിപ്പുകാരാവാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. യൂത്ത് ഡിഫൻസ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ഇനിയും നടത്താവുന്നതാണ്. ഓൺലൈനായി sannadham.kerala.gov.in/registration എന്ന വെബ്സെെറ്റ് ലിങ്കില്‍ കയറി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 9288559285, 9061304080.

 

coronavirus, youth defense force

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here