Advertisement

ലോക് ഡൗണിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ അമ്പലമുകൾ അമൃതകുടീരം കോളനി നിവാസികൾ; ഒടുവിൽ പരിഹാരമായി; 24 Impact

March 27, 2020
Google News 1 minute Read

28 കുടുംബങ്ങൾ താമസിക്കുന്ന എറണാകുളം അമ്പലമുകൾ അമൃതകുടീരം കോളനിയിലെ താമസക്കാരുടെ ലോക്ഡൗൺ കാലത്തെ അവസ്ഥ പരിതാപകരമായിരുന്നു. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത ഇവരെ കുറിച്ചുള്ള വാർത്ത ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതർ.

പഞ്ചായത്ത് ഇവർക്ക് വെള്ളമെത്തിച്ചു നൽകി. ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ഇവരുടെ ആവശ്യങ്ങൾ ചോദിച്ച് മനസിലാക്കി വേണ്ട സാധനങ്ങൾ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ട്വന്റിഫോർ വാർത്ത ശ്രദ്ധയിൽപ്പെട്ട മറ്റൊരു സന്നധ സംഘടന ഇവർക്ക് ഇന്ന് ഭക്ഷണം എത്തിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു.

കോളനി നിവാസികൾക്ക് രണ്ട് ദിവസമായി വെള്ളമെത്തിയിരുന്നില്ല. പണിയില്ലാത്തതിനാൽ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ ഇവരുടെ കയ്യിൽ പണവുമില്ലായിരുന്നു. ഇവിടുത്തെ താമസക്കാരിൽ ഭൂരിഭാഗവും ലോട്ടറി തൊഴിലാളികളും, വീട്ടുപണിക്കാരും ഓട്ടോ തൊഴിലാളികളുമാണ്. ലോക് ഡൗൺ ദൈനംദിന തൊഴിലെടുത്ത് ജീവിച്ചിരുന്നവരെ എങ്ങനെ ബാധിച്ചുവെന്നതിന് ഇവർ ഉദാഹരണമാണ്.

Story Highlights- lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here