ഇന്ത്യയിൽ ഭക്ഷണത്തിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നവർ 36 ശതമാനം മാത്രമെന്ന് സർവേഫലം

കൊറോണ വൈറസ് ബാധ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് വ്യക്തിശുചത്വം പാലിക്കുക എന്നത്. ഇതിൽ തന്നെ പ്രാഥമികമായി വ്യക്തികൾ ചെയ്യേണ്ട ഒന്നാണ് സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ വ്യത്തിയാക്കി വയ്ക്കുക എന്നത്.

എന്നാൽ, വിദഗ്ധർ അടങ്ങുന്നവർ നൽകുന്ന മാർഗ നിർദേശങ്ങൾ എത്രത്തോളം ആളുകൾ അനുസരിക്കുന്നുവെന്ന് ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ വീടുകളെ അടിസ്ഥാനമാക്കിയുള്ള സർവേ ഫലമനുസരിച്ച് രാജ്യത്ത് 36 ശതമാനം ആളുകൾ മാത്രമാണ് ഭക്ഷണത്തിന് മുൻപ് കൈകൾ വൃത്തിയാക്കി വയ്ക്കുന്നത്. മറ്റ് 60 ശതമാനം ആളുകളും വെള്ളം മാത്രം ഉപയോഗിച്ച് കൈ കഴുകുന്നവരാണ്.

Story highlight: In India, only 36% of people who wash, their hands with soap before eating are surveyed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top