കോഴിക്കോട്ട് 73 കൊറോണ കെയർ സെന്ററുകൾ

കോഴിക്കോട് ജില്ലയിൽ 73 കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കിയതായും ഇതിൽ എട്ട് എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞതായും ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു. സിറ്റിയിലുള്ള തെരുവിൽ ജീവിക്കുന്ന 597 പേരെ ആറ് ഷെൽട്ടറുകളിലാക്കി താമസിപ്പിക്കുകയും അവർക്കാവശ്യമായ ഭക്ഷണ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജിൽ കൂടുതൽ വെന്റിലേഷൻ സൗകര്യം ഏർപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കും. അതിഥി തൊഴിലാളികൾക്ക് എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽ പെട്ടാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിശോധന നടത്തും. ഹോം ഡെലിവറി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുമെന്നും കലക്ടർ അറിയിച്ചു.
Read Also: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ റൂട്ട് മാപ്പ് പൂർണമായും തയാറാക്കുന്നത് ദുഷ്കരം
കഴിഞ്ഞ ദിവസം കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് കെയർ സെന്ററുകൾ പ്രാബല്യത്തിൽ വന്നിരുന്നു. ഇക്കാര്യത്തോട് അനുബന്ധമായ ഉത്തരവ് ജില്ലാ കളക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. താലൂക്കുകളിൽ കൊവിഡ് സെന്ററുകളായി പ്രവർത്തിപ്പിക്കുന്നതിനുള്ള ടോയ്‌ലറ്റ് സൗകര്യമുള്ള മുറികളോട് കൂടിയ കെട്ടിടങ്ങൾ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ചുമതല ബന്ധപ്പെട്ട തഹസിൽദാർമാർക്കാണ്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കേണ്ട കെയർ സെന്റർ പ്രവർത്തനങ്ങൾക്കായി ചുമതലകളും വിഭജിച്ച് നൽകിയിട്ടുണ്ട്.
coronavirius, kozhikode, covid care centres
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here