ലോക്ക് ഡൗണ്‍ ; ഫോണ്‍ വിളിച്ചാല്‍ സപ്ലൈകോ മരുന്നുകള്‍ വീട്ടിലെത്തും

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സപ്ലൈകോ മരുന്നുകള്‍ വീട്ടിലെത്തിക്കും.
സപ്ലൈകോ മെഡിക്കല്‍ ഷോപ്പിലെ മരുന്നുകള്‍ക്ക് ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ സൗജന്യ നിരക്കില്‍ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പിഎം അലി അസ്ഗര്‍ പാഷ അറിയിച്ചു. ലോക്ക് ഡൗണ്‍ സാഹചര്യം കണക്കിലെടുത്ത് സിറ്റ്മികോയുടെ സഹായത്തോടെയാണ് വീടുകളില്‍ മരുന്നെത്തിക്കുന്നത്.

മരുന്നുകളുടെ വില നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ നല്‍കാം. 9847288883 എന്ന നമ്പറിലോ7907055696 എന്ന വാട്‌സാപ്പ് നമ്പര്‍ വഴിയോ med – store .in എന്ന മൊബൈല്‍ ആപ്പ് വഴിയോ മരുന്നുകള്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2317755, 9846984303.

 

Story Highlights- Coronavirus, Lock down, Supplyco drugs will come home

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top