Advertisement

തൊഴിലുറപ്പ് പദ്ധതി; കുടിശിക തീര്‍ക്കാന്‍ 4431 കോടി രൂപ അനുവദിച്ചു

March 27, 2020
Google News 2 minutes Read

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കൂലിയിനത്തിലെ കുടിശികകള്‍ ഏപ്രില്‍ 10 ന് മുന്‍പ് കൊടുത്ത് തീര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കുടിശിക തീര്‍ക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 4431 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന വേതനം 202 രൂപയായി ഉയര്‍ത്തിയിരുന്നു.

11499 കോടി രൂപയാണ് മൊത്തം കൂലി കുടിശിക. നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണമെത്തിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ ഉയര്‍ന്ന വേതനം പ്രാബല്യത്തില്‍ വരുന്നതോടെ എംഎന്‍ആര്‍ഇജിഎയുടെ പരിധിയിലുള്ള 13.62 കോടി ജോബ് കാര്‍ഡ് ഉടമകള്‍ക്ക് ഗുണം ലഭിക്കും.

 

Story Highlights- MNREGA ; 4431 crore has been allotted to settle the dues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here