കരുത്തോടെ ഓഹരി വിപണി; സെൻസെക്‌സ് 31,000 കടന്നു

കരുത്തോടെ ഓഹരി വിപണി. വ്യാപാരം ആരംഭിച്ച ഉടൻ സെൻസെക്‌സ് 31,000 കടന്നു. നിഫ്റ്റി 9000 ഭേദിച്ച് വ്യാപാരം പുരോഗമിക്കുന്നു. സെൻസെക്‌സ് നേട്ടം 1079 പോയിന്റും നിഫ്റ്റി 366 പോയിന്റും ഉയർന്നു.

ബിഎസ്ഇയിലെ 5050 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. ഇൻഡസിന്റ് ബാങ്ക് ഓഹരി 15 ശതമാനത്തോളം ഉയർന്നു. ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികളും നേട്ടം കൈവരിച്ചു.

അതേസമയം, ഭാരതി എയർടെൽ, ഹീറോ മോട്ടോർ കോർപ്പ്, ബജാജ് ഓട്ടോ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

Story highlight: Stoke exchange

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top