യുവാവിന്റെ ഭീഷണി; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു

കൊച്ചി കളമശേരിയിൽ യുവാവിന്റെ ഭീഷണിയെ തുടർന്ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. കങ്ങരപ്പടി സ്വദേശിനിയായ വിദ്യാർത്ഥിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.

പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സിബി സ്ഥിരമായി ശല്യപ്പെടുത്തുന്നതായി വീട്ടിൽ അറിയിച്ചിരുന്നു. സംഭവം നടന്ന ദിവസവും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഇയാളുടെ ഭാഗത്ത് നിന്ന് ഇനിയും ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടാകുന്നത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പിന്നീട് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Story highlight: Threat of youth, Student in suicide attempt, Kalamaserry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top