കൊവിഡ് 19 പ്രതിരോധ സാമ​ഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ തടയില്ല

കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ സോപ്പ്, സാനിറ്റൈസർ, ഗ്ലൗസ് , മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്ന വാഹനങ്ങൾ സത്യവാങ്മൂലം പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കണമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. കൊവിഡ് 19 പ്രതിരോധിക്കുന്നതിന് ആവശ്യമായ മരുന്നുകൾ, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാപന ഉടമകൾ ആവശ്യപ്പെടുന്നപക്ഷം ജില്ലാ പൊലീസ് മേധാവിമാർ പാസ് നൽകും.

ജീവനക്കാർക്കു യാത്ര ചെയ്യാൻ സ്ഥാപനം ഉടമ വാഹനസൗകര്യം ഏർപ്പെടുത്തിയാൽ അത്തരം വാഹനങ്ങൾ തടയരുതെന്നു നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരെ വീടുകളിൽനിന്ന് സ്ഥാപനങ്ങളിലേയ്ക്ക് കൊണ്ടുവരാനും കൊണ്ടുപോകാനും മാത്രമേ വാഹനം ഉപയോഗിക്കാവൂ. ഡ്രൈവർ സത്യവാങ്മൂലം കരുതിയിരിക്കണം. സ്ഥാപനത്തിനുള്ളിലും വാഹനത്തിലും സാമൂഹ്യ അകലം പാലിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും പൊലീസ് മേധാവി നിർദേശിച്ചു.

Story Highlights: coronavirus, kerala police,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top