കൊവിഡ് : എറണാകുളം ജില്ലയില്‍ 1911 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ പുതിയതായി 1911 ആളുകളെ
നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 846 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ 4949 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇന്ന് പുതുതായി 4 പേരെ കൂടി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ഒന്നും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഒന്നും, ആലുവ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരെയുമാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34 ആയി. ഇതില്‍ 23 പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒന്‍പത് പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, രണ്ട് പേര്‍ ആലുവ ജില്ലാ ആശുപത്രിയിലുമാണുള്ളത്.
നിലവില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് 14 പേരാണ്. ഇതില്‍ അഞ്ച് പേര്‍ ബ്രിട്ടീഷ് പൗരന്മാരും, ആറ് പേര്‍ എറണാകുളം സ്വദേശികളും, രണ്ട് പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. 34 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇന്ന് 20 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 57 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.
Story Highlights- covid-19, coronavirus, Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here