കൊച്ചിയിൽ കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി; സംസ്‌കാരം കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം

കൊച്ചിയിൽ കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാകും ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുക.

പത്ത് പേരിൽ താഴെ മാത്രമേ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളു. എല്ലാ സുര്കഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാകും ഇദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുക. ജില്ലാ ഭരണകൂടം നേരിട്ടാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. മൃതദേഹം ഉടൻ മറവ് ചെയ്യാനാണ് തീരുമാനം.

Read Also : കേരളത്തിലും കൊവിഡ് മരണം; 69 കാരനായ കൊച്ചി സ്വദേശി മരിച്ചു

ഇന്ന് രാവിലെയാണ് കൊച്ചി ചുള്ളിക്കൽ സ്വദേശിയായ 69 കാരൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ ശ്വാസ തടസവും നിമോണിയയുമാണ് മരണകാരണം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹത്തിന്റെ ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. ദുബായിലായിരുന്ന ഇദ്ദേഹം മാർച്ച് 21നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണ ലക്ഷണങ്ങൾ കണ്ട് ദിവസങ്ങൾക്കകമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

അതേസമയം, ഇദ്ദേഹത്തിന്റെഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായി-കൊച്ചി വിമാനത്തിൽ ഇയാൾക്കൊപ്പം യാത്ര ചെയ്ത 40 പേർ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഫഌറ്റിലുള്ളവരും നിരീക്ഷണത്തിലാണ്. ഫഌറ്റ് സമുച്ചയത്തിലെ 65 കുടുംബങ്ങളാണ് നിരീക്ഷണത്തിലുള്ളത്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top